ന്യൂയോര്‍ക്ക്∙ യുഎസിലെ പെറിയിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചുകൊന്നുശേഷം സ്വയം വെടിയുതിർത്തു. ആറാം ക്ലാസ് വിദ്യാർഥിയാണ് പതിനേഴുകാരന്റെ വെടിയേറ്റു മരണപ്പെട്ടത്. ആക്രമണത്തിൽ നാല് വിദ്യാർഥികൾക്കും സ്കൂൾ അഡ്മിനിസ്ട്രേറ്റർക്കും പരുക്കേറ്റു.
പെറി ഹൈസ്കൂളിൽ വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. സ്ഫോടക വസ്തുക്കളും സ്കൂൾ പരിസരത്തുനിന്നു കണ്ടെടുത്തു. അതേസമയം, വെടിയുതിർത്ത വിദ്യാർഥി മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി.