
കൊച്ചി: തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും. കൊച്ചി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. 41 കാരനായ അദ്ദേഹം കൊച്ചി വാഴക്കാല സ്വദേശിയാണ്. ജോ ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
ഇങ്ങനെയൊരു സ്ഥാനാർഥി തൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.