മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്.
തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണെന്നും ട്വീറ്റിൽ പറയുന്നു. ഇതിനു പിന്നിലെ പേര്മാറ്റത്തിനു കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു മറ്റൊരു ട്വിറ്റർ സന്ദേശവും പുറത്തുവന്നു.
വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകമാത്രമായിരുന്നു-ട്വീറ്റിൽ വിശദീകരിക്കുന്നു.
1874 ൽ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ നോർതേൺ റെയിൽവേ സോണിനു കീഴിലാണ്.
2018 ൽ ഫൈസാബാദ് ജില്ലയുടെ പേര് സംസ്ഥാനസർക്കാർ അയോധ്യ എന്നാക്കി മാറ്റിയിരുന്നു.
അലാഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും മുഗൾസരായി റെയിൽവേ ജംഗ്ഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നാക്കിയും അന്നു മാറ്റിയിരുന്നു.