Spread the love
വാളയാറിൽ സർക്കാരിന്റെ വരുമാനത്തേക്കാൾ കൂടുതൽ കൈക്കൂലി നേടി ഉദ്യോഗസ്ഥർ

14 മണിക്കൂർ കൊണ്ട് വാളയാർ ചെക്ക് പോസ്റ്റിൽ നിന്നും സർക്കാരിന് കിട്ടിയത് 69350 രൂപ ആണെങ്കിൽ ആറ് മണിക്കൂർ കൊണ്ട് 67000 രൂപ കൈക്കൂലി പിരിച്ചെടുത്ത് വാളയാർ RTO ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ. വാളയാർ ആർ ടി ഒ ചെക് പോസ്റ്റിൽ വിജിലൻസ് ഡിവൈഎസ് പി ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിയിലാണ് 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തത്‌. ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയ്ക്ക് കയറിയവരാണ് 6 മണിക്കൂർ കൊണ്ട് 67,000 രൂപ കൈക്കൂലിയായി പിരിച്ചെടുത്തത്. വിജിലൻസ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥർ ഭയന്ന് ഓടി. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്യും. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.

Leave a Reply