കെ റെയില്‍- സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷബീറിനെതിരെ നടപടി വേണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.