
ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച. ആലുവയിൽ ആണ്സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വർണവും പണവും കവർന്നത്. 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. സിസിറ്റിവി ദൃശ്യങ്ങൾ കിട്ടാതിരിക്കാൻ ഹാർഡ് ഡിസ്ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി. സംഘം മടങ്ങിയ ശേഷം നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തൊട്ടടുത്ത ഹോട്ടലിൽ നിന്നും കിട്ടിയ സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.