യാത്രാ നിരക്ക് കൂട്ടണം; ഇല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസുടമകൾ
യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരമെന്നാണ് ബസുടമകളുടെ നിലപാട്.
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് ഇന്ന് വീണ്ടും തുടങ്ങിയിരുന്നു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം റജിസ്ട്രേഷന്‍ നമ്പറിനെ ഒറ്റ, ഇരട്ട അക്കനമ്പറായി തിരിച്ചാണ് സര്‍വീസ് നടത്തുന്നത്. അതേസമയം നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും വാദം.