രാജ്യത്ത് കോവിഡ് രോഗബാധയില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 21,566 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്.
നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,881 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 18,294 പേര്‍ രോഗമുക്തി നേടി.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 45 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 3227 പേരുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കര്‍ശനമായി നിരീക്ഷിക്കണം. രോഗബാധിതര്‍ മറ്റുള്ളവരുമൊത്ത് ഇടപഴകുന്നത് കര്‍ശനമായി തടയണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.