കൊച്ചി: വൊഡഫോൺ-ഐഡിയ (വീ) വർദ്ധിപ്പിച്ച കാൾ, ഡേറ്റാ പായ്ക്ക് നിരക്കുകൾ ഇന്നലെ നിലവിൽ വന്നു. ഇന്നു മുതലാണ് ഭാരതി എയർടെല്ലിന്റെ പുതിയ നിരക്കുകൾ പ്രാബല്യത്തിലാവുക. 20-25 ശതമാനം വർദ്ധനയാണ് കമ്പനികൾ പ്രഖ്യാപിച്ചത്. ഇതോടെ, ഇരു കമ്പനികളുടെയും ഏറ്റവും കുറഞ്ഞ പായ്ക്ക് നിരക്ക് 79 ൽ നിന്ന് 99 രൂപയായി. 28 ദിവസ പായ്ക്കിന്റെ വില 149ൽ നിന്ന് 179 രൂപയിലെത്തി. കുറഞ്ഞ ടോപ്പ് അപ്പ് 48ൽ നിന്ന് 58 രൂപയായി. എയർടെല്ലിന്റെ ഒരുവർഷ പായ്ക്കിന്റെ വില 1498 രൂപയായിരുന്നത് 1799 രൂപയായി. വീയുടേത് 1499 രൂപയിൽ നിന്ന് 1799 രൂപയിലെത്തി.