സംസ്ഥാനത്ത് ബസ് ചാർജ് ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും