
നെടുമങ്ങാട് : ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ അറസ്റ്റിൽ. ആനാട് കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൻ അനിൽകുമാറിനെയാണ് (43) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നെടുമങ്ങാട് ബസ് സ്റ്റാന്റിൽ നിർത്തി ഇട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇരിക്കുകയായിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത് എന്ന് പൊലീസ് അറിയിച്ചു. എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, എ.എസ്.ഐ രജിത്, എസ്.സി.പി.ഒ ദീപ, സി.പി.ഒ ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.