റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. നവംബർമാസത്തെ കുടിശ്ശികത്തുക അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഡിസംബർ മാസത്തെ കുടിശ്ശിക ഉടൻ നൽകാമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചതായും ട്രാൻസ്പോർട്ടേഷൻ കരാറുകാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ഡാമേജ് ചുമത്തിയ വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായും കരാറുകാർ ചൂണ്ടിക്കാട്ടി. സമരം പിൻവലിച്ച സാഹചര്യത്തിൽ റേഷൻ വാതിൽപ്പടി വിതരണവും സംഭരണവും നാളെ മുതൽ തുടങ്ങുമെന്നും ട്രാൻസ്പോർട്ടേഷൻ കരാറുകാർ അറിയിച്ചു.