മസ്കത്ത് :സൈനിക മേഖലയിലും,സമുദ്ര സുരക്ഷയിലും ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് നാസർ അൽ സാബിയും, ഇന്ത്യൻ സ്ഥാനപതി മുനു മഹാവറും ഒപ്പിച്ചു. ഇതോടെ സൈനിക മേഖലയിലും, സമുദ്ര സുരക്ഷാപരമായ തന്ത്ര പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും കൂടുതൽ സഹകരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും ഒമാനും.
നാവിക മേഖലയുടെ സഹകരണം ശക്തമാക്കാനുള്ള ധാരണാ പത്രത്തിൽ റോയൽ നേവി ഓഫ് ഒമാൻ ഗിയർ അഡ്മിറൻ സയിഫ് നാസർ അൽ നഹ്ബിയും ഒപ്പുവെച്ചു. ചടങ്ങിൽ പ്രതിരോധ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു. ഈ കരാറിനു മുമ്പ് 2016 മെയിൽ ഇന്ത്യയും ഒമാനും തമ്മിൽ കടൽകൊള്ളക്കാരെ തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണ പത്രത്തിലും ഒപ്പുവച്ചിരുന്നു.