
ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കി. ഫിഫ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി ഇന്ത്യയ്ക്ക് അണ്ടര്‍ 17 വനിത ലോകകപ്പ് നഷ്ടമാകും. വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യക്ക് ഒരു രാജ്യാന്തര മല്‍സരവും കളിക്കാനാകില്ല.എഐഎഫ്എഫന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള എടാപെടലുണ്ടായെന്നും ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്നും കാണിച്ചാണ് വിലക്ക്. എഐഎഫ്എഫന്റെ പൂർണ്ണ നിയന്ത്രണം വീണ്ടെടുക്കുകയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയുന്ന മുറയ്ക്ക് സസ്പെന്ഷന് പിൻവലിക്കുമെന്ന് ഫിഫ അറിയിച്ചു.