
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുകഴിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത 10-15 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകും ഇന്ത്യയെന്ന് പ്രതീക്ഷിക്കുന്നതായി നിർമ്മല സീതാരാമൻ പറഞ്ഞു.’ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നു. ഇത് അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി, അടുത്ത 10-15 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നു’ നിർമ്മല സീതാരാമൻ.