Spread the love
2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്

2027 ഓടെ ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. അതിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) നിലവിലെ 3.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2031 ഓടെ 7.5 ട്രില്യണ്‍ ഡോളറായി ഇരട്ടിയാക്കും.2023 മുതല്‍ വാര്‍ഷിക സാമ്പത്തിക ഉല്‍പ്പാദന വളര്‍ച്ചയില്‍ 400 ബില്യണ്‍ ഡോളറിലധികം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏക മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചീഫ് ഏഷ്യ ഇക്കണോമിസ്റ്റ് ചേതന്‍ അഹ്യ പറഞ്ഞു. 2028ന് ശേഷം ഇത് 500 ബില്യണ്‍ ഡോളറായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഗോള ഓഫ്ഷോറിംഗ്, ഡിജിറ്റലൈസേഷന്‍, ഊര്‍ജ്ജ പരിവര്‍ത്തനം എന്നീ മൂന്ന് മെഗാട്രെന്‍ഡുകളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായത്.

Leave a Reply