Spread the love

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി ഇന്ത്യാ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഫെബ്രുവരി 28 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.

അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു ഡിസംബർ പകുതി മുതൽ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റി ജനുവരി 31 വരെ വിലക്ക് നീട്ടിയിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ 2020 മാർച്ചിലായിരുന്നു ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് എർപ്പെടുത്തിയത്.

മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്.

ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.

Leave a Reply