Spread the love

യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സാധിച്ചത് ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്വാധീനം കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ ഗംഗ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് മാതൃരാജ്യത്തേയ്ക്ക് സുരക്ഷിതമായി തിരികെ എത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതാണ് കാരണം. സ്വന്തം രാജ്യത്തെ ജനങ്ങളെ തിരികെ എത്തിക്കാന്‍ വലിയ രാജ്യങ്ങള്‍ പോലും പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സാധിച്ചത്’. മോദി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗയിലൂടെ ശനിയാഴ്ച വരെ 13,700 ഇന്ത്യക്കാരെ തിരികെ എത്തിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. അതേസമയം കിഴക്കൻ മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഇന്ത്യ. കുടുങ്ങി കിടക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു.ഒ ഴിപ്പിക്കല്‍ തുടങ്ങും വരെ വിദേശകാര്യ മന്ത്രാലയം നൽകിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി വ്യക്തമാക്കി.

Leave a Reply