ലോകത്ത് പ്രതിരോധ മേഖലയില്‍ കൂടുതല്‍ തുക ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ തുക പ്രതിരോധ രംഗത്ത് ചെലവഴിക്കുന്നത്. 2020ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 2021ല്‍ ഇന്ത്യ 0.9 ശതമാനം അധികം തുകയാണ് പ്രതിരോധ രംഗത്ത് ചെലവിട്ടത്. 2021ലെ കണക്കുകള്‍ പ്രകാരം 7,600 കോടി രൂപയിലധികമാണ് ഇന്ത്യ പ്രതിരോധ രംഗത്ത് ചെലവാക്കിയിരിക്കുന്നത്. പ്രതിരോധ രംഗത്ത് 2021ല്‍ 80,000 കോടി രൂപയിലധികം (801 ബില്യണ്‍ ഡോളര്‍) ചെലവിട്ട അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 29,000 കോടി രൂപയിലധികം രൂപ (293 ബില്ല്യണ്‍) ചെലവിടുന്ന ചൈനയാണ് അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്.