ഇന്ത്യൻ നിർമിത സ്മാർട്ട് ഫോണുകൾക്ക് വില കൂടിയേക്കുമെന്ന് റിപ്പോർട്ട്. കസ്റ്റംസ് തീരുവയിലുണ്ടായ വർധനവാണ് സ്മാർട്ട് ഫോണുകളുടെ വില വർധിക്കാൻ ഇടയാക്കുന്നത്. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ അസംബ്ലിയ്ക്കുള്ള കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാൽ, ഡിസ്പ്ലേ അസംബ്ലിക്കൊപ്പം ആൻ്റിന പിൻ, പവർ കീ തുടങ്ങിയ മറ്റ് സ്പെയർ പാർട്സുകൾ ഉണ്ടെങ്കിൽ തീരുവ 15 ശതമാനമാക്കി ഉയർത്താനാണ് നീക്കം. അങ്ങനെയെങ്കിൽ ഫോണുകളുടെ വില വർധിക്കും.