ന്യൂഡെൽഹി: സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ തത്ക്കാലം മാറ്റി വെച്ചു. ഈ മാസം 15 ആം തീയതി മുതലായിരുന്നു സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നത്.
പുതിയ കൊറോണ വേരിയന്റ് ഒമിക്രോണിന്റെ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണു ഇന്ത്യ സർവീസുകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്.
ആശങ്കയുടെ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തോടെ ആഗോള സാഹചര്യം കണക്കിലെടുത്ത്, എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിനനുള്ള ഉചിതമായ തീയതി ഉടൻ അറിയിക്കുമെന്നും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.