Spread the love

ദില്ലി:ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ പട്ടികയയിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കൊവാക്‌സിനേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ.

India seeks covid vaccine World Health Organization approval

ഇതിനുള്ള അനുമതിക്കായി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുകയാണ്. കൊവാക്സീൻ, കൊവീഷീൽഡ് എന്നീ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനുകളാണ് നിലവിൽ ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിൽ കൊവീഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കൊവാക്‌സിനും അംഗീകാരം നൽകണമെന്ന ആവശ്യവുമായാണ് ഇന്ത്യ രംഗത്തെത്തിയത്.

നിലവിൽ മിക്ക രാജ്യങ്ങളിലും വാക്സീൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുക.ഈ സാഹചര്യത്തിൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പല രാജ്യങ്ങളും പ്രവേശന അനുമതി നിഷേധിച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഇന്ത്യയുടെ ഈ നടപടിക്കു പിന്നിൽ. അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര വാക്സിൻ പാസ്പോർട്ട് നൽകുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് വാക്‌സിൻ മന്ദഗതിയിലാണ് നടക്കുന്നത്.ദില്ലിയിൽ 18 -48 വരെയുള്ളവരുടെ വാക്സീൻ നിർത്തിവെച്ചിരുന്നു. സ്റ്റോക്ക് അവസാനിച്ചതാണ് കാരണമെന്നും വാക്സീൻ ഉടൻ ലഭ്യമാക്കണമെണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും കെജരിവാൾ അറിയിച്ചു.

Leave a Reply