Spread the love
ഇന്ത്യ സ്‌കിൽസ് 2021: പ്രതിസന്ധിയിലും കരുത്തു തെളിയിച്ചു കേരളം

ഡിസംബർ ഒന്ന് മുതൽ നാലു വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ 39 ഇനങ്ങളിൽ 16 സ്വർണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു. കേരളം, കർണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 51 തൊഴിൽ മേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മദ്ധ്യേയുള്ള 400 പേർ പങ്കെടുത്തു. 32 മെഡലുകളുമായി സൗത്ത് ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനവും 29 മെഡലുകളുമായി കർണാടക രണ്ടാം സ്ഥാനവും നേടി. സ്വർണവും വെള്ളിയും നേടിയ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം.

Leave a Reply