ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മത്സരം ഇന്ന്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണി മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വെച്ചാണ് ഇന്ത്യന്‍ ടീം കാര്യവട്ടത്ത് ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യയുടെ ലക്ഷ്യം.
റണ്‍ ഒഴുകുന്ന കാര്യവട്ടത്തെ പിച്ചില്‍ മികവിലേക്കുയര്‍ന്ന് ബാറ്റിംഗ് നിര കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അവസാനം കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളിലും 200ന് മുകളിലായിരുന്നു ടീം സ്‌കോര്‍. ബോളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാറും ബുംറയും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
അതേസമയം ഇംഗ്ലണ്ടിനെയും അയര്‍ലണ്ടിനെയും അവരുടെ നാട്ടില്‍ തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ കാര്യവട്ടത്തേക്കുള്ള വരവ്. ഹാട്രിക്ക് പരമ്പരയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഡേവിഡ് മില്ലറും ബാവുമയും അടങ്ങുന്ന ബാറ്റിംഗ് നിര കരുത്തരാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ബോളിംഗ് നിരയില്‍ ആശങ്കയുണ്ട്. ബാറ്റിംഗിന് അനുകൂലമായ പിച്ച് കാര്യവട്ടത്തെ ആരാധകര്‍ക്ക് മികച്ച കാളിയനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.