ന്യൂഡൽഹി : വിദേശത്തു നിലവിൽ അംഗീകാരമുള്ള വാക്സിനുകക്ക് ട്രയൽ റൺ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ.

ഇതോടെ ഫൈസൽ,മഡോണ വാക്സിനുകൾ രാജ്യത്ത് വേഗത്തിൽ ലഭ്യമാകും. മുൻകൂർ ട്രയൽ നേരത്തെ ഒഴിവാക്കിയിരുന്നുവെങ്കിലും,അനുമതി കിട്ടിയ ശേഷം പ്രാദേശികമായി മൂന്നാംഘട്ട ട്രയർ എന്ന ഉപാധി കൂടിയാണ് ഇപ്പോൾ ഒഴിവാക്കിയിരുന്നത്.
നിലവിൽ,ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത് കോവാക്‌സീൻ, കോവീഷിൽഡ് മുതലായ വാക്‌സീനുകളാണ്. ഇവ കൊണ്ട് മാത്രം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെയാണ് കേന്ദ്രത്തിന് പുതിയ നടപടി.
ഡിസംബറോടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സീൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും നിലനിൽക്കുകയാണ്.പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ അനുമതിക്കായി കാത്തിരുന്ന വിവിധ വിദേശ വാക്സിനുകൾ കുറഞ്ഞ നടപടിക്രമങ്ങളിലൂടെ രാജ്യത്ത് ലഭ്യമാകും.എന്നാൽ,നഷ്ട പരിഹാര ബാധ്യത പാടില്ലെന്ന വാക്‌സീൻ കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് സൂചന.