
തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. 1. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പിൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ നിർണായക നേട്ടമാണ് എച്ച് എസ് പ്രണോയ് നയിച്ച സംഘത്തിലൂടെ ഇന്ത്യ കൈവരിച്ചത്.