
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെതോൽപ്പിച്ചാണ് ദീപക് പുനിയ സ്വർണം നേടിയത്. വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ച് സാക്ഷിമാലിക്ക് സ്വർണം നേടി. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ തോല്‍പ്പിച്ച് ബജ്‍രംഗ് പുനിയയും സ്വര്‍ണം നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബജ്‍രംഗിന്റെ രണ്ടാം സ്വര്‍ണവും മൂന്നാം മെഡലുമാണ്. അതേസമയം, വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് നൈജീരിയയുടെ അഡുക്കുറെയെയോട് ഫൈനലില്‍ പരാജയപ്പെട്ടു. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്.