ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചണ്ഡിനെ പറത്താന്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ വ്യോമസേന.അഡ്വാന്‍സ്ഡ് ഹെവി ലിഫ്റ്റര്‍ (എഎല്‍എച്ച്) ഹെലികോപ്റ്ററുകള്‍ പറത്തുന്ന വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇതിലേക്ക് ഉള്‍പ്പെടുത്തുമെന്നു ഐഎഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 3 നാണ് ഈ കോംബാറ്റ് ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കിയത്. രാവും പകലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ ഹെലികോപ്റ്ററിന് ശത്രുക്കളെ കൃത്യമായി ആക്രമിക്കാന്‍ കഴിയുമെന്നതിനാല്‍ ഐഎഎഫിന്റെ പോരാട്ടത്തിന് ഇത് മുതൽക്കൂട്ടാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരുടെ സാന്നിധ്യത്തില്‍ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വെച്ചാണ് ദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ‘പ്രചണ്ഡ്’ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. പ്രതിരോധ മന്ത്രി ഹെലികോപ്റ്ററിന് ‘പ്രചണ്ഡ്’ എന്ന് പേരിട്ടു.