
പലസ്തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുകുൾ ആര്യ റാമല്ലയിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകുൾ ഇന്ത്യൻ ഫോറിൻ സർവീസ് 2008 ബാച്ചാണ്. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര പഠനം കഴിഞ്ഞാണ് ഐഎഫ്എസ് എടുക്കുന്നത്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്‌കോ എംബസികളിലും പ്രവര്‍ത്തിച്ചു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ മരണത്തിൽ പലസ്തീൻ നേതൃത്വവും ഞെട്ടൽ രേഖപ്പെടുത്തി.