Spread the love
പിടികൂടുന്നതിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നൽകി ഇന്ത്യൻ സൈനികർ

നുഴഞ്ഞുകയറ്റശ്രമത്തിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരിൽ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യൻ സൈന്യം പിടികൂടിയത്. “തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയിൽ ഏതാനും ആഴ്ചകൾ വേണ്ടിവരും,” ബ്രിഗേഡിയർ രാജീവ് നായർ എഎൻഐയോട് പറഞ്ഞു.ഞങ്ങൾ ഒരിക്കലും അവനെ ഒരു തീവ്രവാദിയായി കരുതിയിരുന്നില്ല. അവന്റെ ജീവൻ രക്ഷിക്കാൻ മറ്റേതൊരു രോഗിയെയും പോലെ ഞങ്ങൾ അവനെ സഹായിച്ചു. ചാവേറാകാൻ വന്നിട്ടും സ്വന്തം രക്തം തന്നത് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ മഹത്വം. വളരെ അപൂർവ രക്തഗ്രൂപ്പായ ഒ നെഗറ്റീവ് ആയിരുന്നു തബാറക് ഹുസൈന്‍റേത്,” അദ്ദേഹം പറഞ്ഞു.

Leave a Reply