
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക് വീരമൃത്യു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ അഞ്ച് സൈനികർ ആണ് വീരമൃത്യു വരിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് സൂറൻകോട്ടിലെ ഡികെജിക്കു സമീപമുള്ള ഗ്രാമത്തിൽ അതിരാവിലെ നടത്തിയ തിരച്ചിലിനടിയിലാണ് ഏറ്റുമുട്ടലുണ്ടായത്.