
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന് തുടക്കം. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യവും ബീജിംഗിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) സേനകളെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. ഗോഗ്ര-ഹോട്സ്പ്രിംഗ്സ് മേഖലയില്‍ നിന്നാണ് ഇരു രാജ്യങ്ങളും സൈന്യത്തെ തിരിച്ചുവിളിച്ച് തുടങ്ങിയത്. നിയന്ത്രണ രേഖയിലെ പട്രോളിംഗ് പോയിന്റ് 15-ല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സൈന്യം നിലയുറപ്പിച്ചിരുന്നു. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിന്‍മാറിയ ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നിലച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കമെന്നതും ശ്രദ്ധേയമാണ്.