Spread the love

ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് സമിതി


ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി തിരികെകൊണ്ടുവരുന്നതിന് എല്ലാ നടപടിയും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അഫ്ഗാനിസ്ഥാനിൽനിന്നുള്ള  ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയമുറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ സുരക്ഷാകാര്യ കാബിനറ്റ് സമിതി ചേർന്നു സ്ഥിതി വിലയിരുത്തി.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടണ്ഡൻ എന്നിവർ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലേക്കു മടങ്ങേണ്ടവരോ അവരുടെ തൊഴിലുടമകളോ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്പെഷൽ അഫ്ഗാനിസ്ഥാൻ സെല്ലിന് വിവരങ്ങൾ ലഭ്യമാക്കണം. കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിയുടെ അടിസ്ഥാനത്തിലാവും ഇന്ത്യയിലേക്കുള്ളവരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply