Spread the love
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

വനിതാ ക്രിക്കറ്റിൽ ദീർഘകാലമായി ഇന്ത്യയുടെ മുഖമായിരുന്ന മിതാലി രാജ് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ മിതാലി, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് 39-ാം വയസിൽ അവസാനിപ്പിക്കുന്നതു. ട്വിറ്ററിലൂടെയാണ് മിതാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഞാൻ വിരമിക്കുകയാണ്. കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവിയും ശോഭനമാണ്.ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിലൂടെയാണ് എന്റെ വ്യക്തിത്വ൦ രൂപപ്പെട്ടത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ രൂപാന്തരണത്തിനായി സംഭാവനകൾ നൽകാൻ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.’ – മിതാലി കുറിച്ചു.

Leave a Reply