മനാമ:സൗദിയിലേക്കു ള്ള യാത്രാമധ്യേ ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി ശക്തമായ ഇടപെടൽ നടത്തുന്നതായി സ്ഥാനപതി പീയൂഷ് ശ്രീവാസ്തവ.
ബഹ്‌റൈൻ വഴി സൗദിയിൽ പ്രവേശിക്കുന്നതിനായി എത്തിയ ആയിരത്തോളം ഇന്ത്യക്കാരാണ് സൗദി സർക്കാരിൻറെ തീരുമാനത്തെ തുടർന്ന് യാത്ര മുടങ്ങി ബഹ്റൈനിൽ കുടുങ്ങിയത്. ഈ വിഷയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സംഘടനകളുടെ സഹായവും എംബസി തേടിയിട്ടുണ്ട്. ബഹ്‌റൈൻ അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. സൗദിയിലെ ഇന്ത്യൻ എംബസി,സൗദി അധികൃതരുമായും ബന്ധപ്പെടുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ സൗദിയിലെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളുടെ സാധ്യത സംബന്ധിച്ച അന്വഷണവും സംഘടന നടത്തുന്നുണ്ട്. ഇതിനായി എംബസി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കാണിക്കുന്ന ഇന്ത്യൻ സമൂഹത്തെ സ്ഥാനപതി പ്രശംസിക്കുകയും, കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട നടപടികൾ എംബസി വെബ്സൈറ്റിലൂടെ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.