
റഷ്യ യുദ്ധം കടുപ്പിച്ച പശ്ചാത്തലത്തിൽ യുക്രെയ്‌നിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. യുക്രെയ്ൻ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാണമെന്നാണ് നിർദ്ദേശം.യുക്രെയ്‌നിലുള്ള ഇന്ത്യൻ പൗരന്മാർ താമസസ്ഥലം അടക്കമുള്ള പൂർണ്ണ വിവരങ്ങൾ എംബസിയെ അറിയിക്കണം.