

എക്വറ്റോറിയൽ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിൻ്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാരെ ഉടൻ കപ്പലിൽ നൈജീരിയക്ക് കൊണ്ടുപോകും. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ ആശയവിനിമയം പോലും നടത്താത്തിൽ ജീവനക്കാർ നിരാശരാണ്. . കപ്പലിൻ്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയൻ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്. മലയാളികളായ വിജിത്തും മിൽട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്. മലയാളികളായ വിജിത്ത് , മിൽട്ടൻ, കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെയാണ് നൈജീരിയയുടെ കപ്പലിലേക്ക് മാറ്റിയത്. അന്വേഷണസംഘവും ഇന്ത്യൻ എംബസി അധികൃതരും വന്ന ശേഷം കപ്പലിൽ കയറിയാൽ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് നിർദേശിച്ചത്. പിന്നീട് നൈജീരിയൻ സൈനികര്‍ക്കൊപ്പം ഇന്ത്യൻ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു.