മുംബൈ: ദേശസ്നേഹത്തിന്റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ ഡ്രൈവിനെക്കുറിച്ചുള്ള ഒരു ഇൻഫോഗ്രാഫിക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റർ.
പോസ്റ്ററിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഏൽപ്പിക്കുക.നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ തന്നെ ഡിസ്പോസ് ചെയ്യുന്നതായിരിക്കും.
⚠️ശ്രദ്ധിക്കുക: ദേശീയ പതാകകൾ അശ്രദ്ധമായി വലിച്ചെറിയുവാനോ, വഴിയരികയിൽ ഉപേക്ഷിക്കുവാനോ, മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.