Spread the love
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ചാൾസ് മൂന്നാമൻ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ അഭിസംബോധനയിൽ ഋഷി സുനക് പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിന്റെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഋഷി സുനക്. ബ്രിട്ടണിന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ ഋഷി സുനക്. പെന്നി മോർഡന്റ്, കർസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഋഷി സുനക് അധികാരത്തിലെത്തുന്നത്. ഋഷി സുനക്കിന് 180-ലധികം കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയുണ്ടായിരുന്നു.

Leave a Reply