Spread the love

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നുള്ള ആറ് ചിത്രങ്ങളാണ് പനോരമയില്‍ ഇടംപിടിച്ചത്. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) എന്നിങ്ങനെയാണ് ഇത്തവണത്തെ പനോരമയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ സിനിമയുമാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്.

പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ എന്നിവ ഫീച്ചര്‍ വിഭാഗത്തിലും ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്‌നം പോലെ’ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പരിഗണിച്ചിരിക്കുന്നത്. കപ്പേള മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്.

ജയറാമുനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‌കൃത ഭാഷാ ചിത്രം ‘നമോ’, ധനുഷ് മഞ്ചു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരന്‍’ സുശാന്ത്് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’എന്നിവയാണ് എന്നിവയും ഇത്തണത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ഐ.എഫ്.എഫ്.ഐ. അടുത്ത വര്‍ഷം 16 മുതല്‍ 24 വരെയാണ് നടക്കുക.

Leave a Reply