Spread the love
100 കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ലധികം കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രാലയം. വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യവും ചരക്ക് ഗതാഗതത്തിന്റെ ശേഷിയും കണക്കിലെടുത്താണ് ജിസിടിയുടെ സ്ഥാനം തീരുമാനിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ‘ഇതുവരെ 15 ജിസിടികള്‍ (ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍) കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ജിസിടികളുടെ വികസനത്തിനായി 96 ഓളം സ്ഥലങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.”- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.റെയില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള അധിക ടെര്‍മിനലുകളുടെ വികസനത്തില്‍ വ്യവസായത്തില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, ഒരു പുതിയ ‘ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ (GCT)’ നയം 2021 ഡിസംബര്‍ 15-ന് ആരംഭിച്ചു. ഈ പദ്ധതിയിലൂടെ വികസനം ത്വരിതപ്പെടുത്തുകയും എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കുകയും ചെയ്യും.

Leave a Reply