Spread the love
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു.നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞതോടെ സൗദിയിലെ ബാങ്കുകളിൽ തിരക്ക് വർധിച്ചു. ഇന്ന് പണമയച്ച പലർക്കും ഒരു സൗദി റിയാലിന് 20 രൂപക്ക് മുകളിലാണ് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരിക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് 20 രൂപക്ക് മുകളിൽ വരെ ലഭിച്ചു. വാരാന്ത്യ അവധി ദിവസം കൂടി ആയതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പണമയക്കാൻ വരുന്നവരെ വൻ തിരക്കാണ് ഇന്ന് കാണപ്പെട്ടത്.

Leave a Reply