Spread the love

ഇന്ത്യൻ രൂപക്ക് റെക്കോർഡ് മൂല്യതകർച്ച. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനിടെ നാട്ടിലേക്ക് പണമയക്കുന്ന സ്ഥാപനങ്ങളില്‍ പ്രവാസികളുടെ തിരക്ക് വര്‍ധിച്ചു.ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്.
റഷ്യ-യുക്രൈൻ  യുദ്ധ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.നിലവിലെ ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ ശരാശരി 20 ശതമാനം വരെ വര്‍ധനയുണ്ടെന്നാണ് ഗള്‍ഫിലെ വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നത് 
ഇന്നത്തെ വിനിമയ നിരക്ക് : 7-3-2022
സൗദി റിയാൽ   20.52 യു എ ഇ ദിർഹം 20.96ബഹ്‌റൈൻ ദിനാർ 204.30  കുവൈത്ത് ദിനാർ 253.43 ഒമാൻ  റിയൽ 200.01 ഖത്തർ റിയാൽ 21.15

Leave a Reply