കർണാടക സ്വദേശി നവീൻ ആണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് നവീൻ. യുക്രൈനിലെ ഹർകീവിൽ ഇന്ന് രാവിലെയുണ്ടായ ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് കർണാടകയിലെ ഹവോരി ജില്ലയിലെ ചാലഗോരി സ്വദേശിയായ നവീൻ. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലം അറിയിച്ചു. സാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ കടയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് നവീന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.