കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനം(Weightlifting) 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത ഷീലിയാണ് ഗെയിംസ് റെക്കോര്‍ഡോടെ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. ആകെ 313 കിലോഗ്രാം ഉയര്‍ത്തിയാണ് ഈ 20കാരന്റെ മെഡല്‍ നേട്ടം. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലക്കാരനാണ് അചിന്ത ഷീലി(Achinta Sheuli).
ഷീലിയുടെ സ്വര്‍ണ നേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 3 സ്വര്‍ണവും 2 വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 6 ആയി. ഇതുവരെ ഇന്ത്യ നേടിയ ആറ് മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡല്‍ പോരാട്ടങ്ങളാണുള്ളത്. പുരുഷന്‍മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ പാരാ സ്വിമ്മിങ്, ഭാരോദ്വഹനത്തില്‍ 81 കിലോ പുരുഷ വിഭാഗം, 71 കിലോ വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങള്‍. മൂന്നു സ്വര്‍ണം അടക്കം ആറു മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 18 സ്വര്‍ണവുമായി ആസ്ത്രേലിയയാണ് ഒന്നാമത്.