കോവിഡ് സാഹചര്യത്തിൽ രാജ്യാന്തര,ആഭ്യന്തര സർവീസുകൾ കുത്തനെ കുറഞ്ഞ ആകാശ പാതകൾ വിജനമായപ്പോൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഇലേക്ക് നിർബ്ബാധം പറന്നു പരിശീലിക്കുകയാണ് ഇന്ത്യയുടെ വിവിഐപി അഭിമാനമായ എയർ ഇന്ത്യ വൺ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രക്കായുക്കുള്ള വിമാനമാണ് എയർ ഇന്ത്യ വൺ. മിസൈൽ രക്ഷാ കവചം ഉൾപ്പെടെയുള്ള ഈ വിമാനംbവ്യോമസേനപൈലറ്റുമാരാണ് പറത്തുന്നത്. രണ്ട് വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്.ഇതിനായി ചെലവിട്ടത് 4800 കോടി രൂപയാണ്.
ആദ്യ ഔദ്യോഗിക സർവീസ് നവംബർ അവസാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ഭാര്യ സവിത എന്നിവരുമായി ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പറന്നതായിരുന്നു. കോവിഡ് സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർഇന്ത്യ വൺ പരീക്ഷണാർത്ഥം പറക്കുന്നുണ്ട്.പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ വൺ പറന്നിരുന്നു. പൈലറ്റുമാർ ഉൾപ്പെടെ 9 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
മിസൈലുകൾ വഴി തെറ്റിച്ചു വിടാൻ കഴിവുള്ള സംരക്ഷണ കവചം,ശത്രു റഡാറുകൾ
സ്തംഭിപ്പിക്കാൻ കഴിവുള്ള ജാമറുകൾ, മിസൈലിന്റെ വരവ് മുൻകൂട്ടി മനസിലാക്കാൻ കഴിവുള്ള ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. 1300 കോടി രൂപക്കാണ് മിസൈൽ കവചം യുഎസിൽ നിന്നു വാങ്ങിയത്. എയർ ഇന്ത്യയുടെ 747 വിമാനം ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എയർ ഇന്ത്യ വൺ 17 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും.