Spread the love

തിരുവനന്തപുരം : ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. ഇന്ന് അർധരാത്രിവരെയാണു പണിമുടക്ക്. ഭൂരിഭാഗം സംഘടനകളും പണിമുടക്കുന്നതിനാൽ സംസ്ഥാന വ്യാപകമായി ബസ് സർവീസ് മുടങ്ങും.

പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റു നിരക്കു വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

Leave a Reply