
സാധാരണയായി കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വിമാനത്തിലെ അറിയിപ്പുകള്‍ കേട്ടിരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ തുളുവിലും വിമാന അറിയിപ്പുകള്‍ കേള്‍ക്കാം. 2020 ഡിസംബര്‍ 24ന് മുംബൈയില്‍ നിന്ന് മംഗളുരുവിലേക്ക് പോയ വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പൈലറ്റായ പ്രദീപ് പദ്മശാലിയാണ് തന്‍റെ മാതൃഭാഷയായ തുളുവില്‍ 26 സെക്കന്‍റ് ദൈര്‍ഘ്യമുള്ള അറിയിപ്പ് നടത്തിയത്. പൈലറ്റിന്‍റെ തുളുവിലുള്ള അറിയിപ്പ് കേട്ട യാത്രക്കാരും സന്തോഷം കൊണ്ട് കൈയ്യടിച്ചാണ് പൈലറ്റിനെ തിരികെ അഭിവാദ്യം ചെയ്തത്. അറിയിപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ഞായറാഴ്ച മുംബൈ-മംഗളൂരു 6E5317 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് ഗേറ്റില്‍ തുളു ഭാഷയില്‍ നിര്‍ദേശം നല്‍കുന്ന എയര്‍ലൈന്‍ ജീവനക്കാരിയുടെ വീഡിയോയും ഹിറ്റായി മാറിയിരുന്നു.