മേഘ്ന രാജ് നാലുമാസം ഗർഭിണിയായിരിക്കേ ചീരഞ്ജീവി സർജ മരണപ്പെട്ടത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇന്ദ്രജിത്ത് ജൂനിയർ ചിരുവിനെ കാണാനെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇന്ദ്രൂ, ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു. ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായി. വൈകാതെ തന്നെ പൂർണിമയേയും കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മേഘ്‌ന രാജ് കുറിച്ചത്.ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്.ഹേയ് മെഹു, നമ്മുടെ കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. നല്ല ഭക്ഷണമാണ് എനിക്ക് സമ്മാനിച്ചത്. മേഘ്‌നയുടെ മാതാപിതാക്കൾക്കും ജൂനിയർ ചിരുവിനും സ്‌നേഹമെന്നുമായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാഗതത്തെത്തുടർന്ന് മരിക്കുന്നത്.