Spread the love

സംസ്ഥാനത്ത് പകര്‍ച്ചപ്പനി അതിവേഗം വ്യാപിക്കുന്നു. ഇത്തവണ പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വ്യാഴാഴ്ച മാത്രം 13,409 പേര്‍ക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാധാരണ പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി, എച്ച്‌1എന്‍1 തുടങ്ങിയ രോഗങ്ങളും അതിവേഗത്തില്‍ പടരുന്നുണ്ട്. ഇത്തരം പനികള്‍ അപകടകാരിയായതിനാല്‍ മരണസംഖ്യയും ഉയരുന്നുണ്ട്.

നാല് ജില്ലകളില്‍ ആയിരത്തിലേറെ പ്രതിദിന രോഗികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2,051 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് 1542, തിരുവനന്തപുരം 1,290, എറണാകുളം 1,216 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിരീകരണ നിരക്ക്. ഇതില്‍ 53 പേര്‍ക്ക് ഡെങ്കിപ്പനിയും, 8 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം മൂന്ന് പേരാണ് പനി ബാധിതരായി മരിച്ചത്. കൂടാതെ, മരിച്ചവരില്‍ ഒരാള്‍ക്ക് എച്ച്‌1എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപനം ഇനിയും കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Leave a Reply